Flash News

ബിജെപിയെ ബഹിഷ്‌കരിക്കണം : മമതാ ബാനര്‍ജി



മാള്‍ഡ: ബിജെപിയെ ബഹിഷ്‌കരിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതികാരത്തിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും അവര്‍ ആരോപിച്ചു. നമ്മളും രാമനെ ആരാധിക്കുന്നുണ്ട് എന്നാലത് മതത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്ന ബിജെപിയുടെ രാമനെയല്ല. ഇത്തരത്തിലുള്ള രാഷ്ട്രീയത്തിന് ഏറെക്കാലം നീണ്ടുനില്‍ക്കാനാവില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി ഇവിടെ ഉണ്ടാവില്ല-മമത പറഞ്ഞു. പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിജെപിയുടെ കുതന്ത്രങ്ങളെ പറ്റി ജാഗരൂകരായിരിക്കണം. ഹൈന്ദവത വെറുക്കാനല്ല പഠിപ്പിക്കുന്നത്, പകരം മറ്റുള്ളവരെ സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ്. ഹിന്ദു മതത്തിന് ബിജെപിയൊരു കളങ്കമാണെ ന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it