Flash News

ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികള്‍ അഹംഭാവം വെടിയണം: തേജസ്വി യാദവ്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടണമെങ്കില്‍ കോണ്‍ഗ്രസ് വലിയ കക്ഷിയല്ലാത്ത യുപി, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ പ്രാദേശിക കക്ഷികളെ അനുവദിക്കണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. അഹംഭാവം മാറ്റിവച്ച് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന തകരാതെ നോക്കേണ്ടതാണ് പ്രധാനം. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നു തീരുമാനിക്കുന്നത് രണ്ടാമത്തെ കാര്യമാണ്. ഭരണഘടനയും ജനാധിപത്യവും സംവരണവും അപകടത്തിലാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗാന്ധി-അംബേദ്്കര്‍ മണ്ഡല്‍ സഖ്യവും ഗോള്‍വാല്‍ക്കര്‍-ഗോഡ്്‌സെ സഖ്യവും തമ്മിലുള്ള പോരാട്ടമായിരിക്കും. സാമൂഹത്യനീതിയിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അഹന്തകളഞ്ഞ് ഭരണഘടന രക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി നില്‍ക്കണം. പ്രതിപക്ഷത്തെ മുഴുവന്‍ പാര്‍ട്ടികളെയും ഒന്നിപ്പിക്കാനുള്ള ബാധ്യത ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനുണ്ട്. സ്വന്തം താല്‍പര്യം മാത്രം കോണ്‍ഗ്രസ് സംരക്ഷിച്ചാല്‍ പോര. സഖ്യകക്ഷികളുടെ താല്‍പര്യവും കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it