Flash News

ബിജെപിയെ നേരിടാനുള്ള ഏകമാര്‍ഗം ദലിത്-മുസ്‌ലിം



ഐക്യം: വി ടി രാജ്‌ശേഖര്‍ന്യൂഡല്‍ഹി: ദലിത്-മുസ്‌ലിം ഐക്യം മാത്രമാണ് ബിജെപിയെ നേരിടാനുള്ള ഏക പരിഹാരമാര്‍ഗമെന്ന് ദലിത് വോയ്‌സ് പത്രാധിപര്‍ വി ടി രാജ്‌ശേഖര്‍. ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ (എന്‍സിഎച്ച്ആര്‍ഒ) 20ാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടക്കുന്ന ദ്വിദിന മനുഷ്യാവകാശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ബ്രാഹ്മണ പാര്‍ട്ടിയെന്നതിന്റെ ചുരുക്കരൂപമാണ് ബിജെപി എന്നത്. ബിജെപിയും ആര്‍എസ്എസും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. അവരെ നേരിടാനുള്ള ഏക പരിഹാരം ദലിത്-മുസ്‌ലിം ഐക്യം മാത്രമാണ്. ആഗോളതലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസവുമാണ് മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ പറഞ്ഞു. ഇസ്‌ലാമോഫോബിയയുടെ നിര്‍മാണവും വിതരണവും സംവിധാനവും അമേരിക്കയുടേതാണ്. സവര്‍ണ ഫാഷിസവും കോര്‍പറേറ്റ് ഹിന്ദുത്വവുമാണ് ഇന്ത്യയുടെ മുഖ്യ ശത്രുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നതും പരിഹാരങ്ങള്‍ക്കു മുന്‍ൈകയെടുക്കുന്നതും യുദ്ധം നാശം വിതച്ച രാജ്യങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അമേരിക്കയാണെന്ന് “ആഗോള പ്രതിസന്ധി തിരിച്ചുവരുന്ന ശീതയുദ്ധം’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ തേജസ് അസോഷ്യേറ്റ് എഡിറ്റര്‍ പി അഹ്മദ് ശരീഫ് പറഞ്ഞു. ന്യൂഡല്‍ഹിയിലെ ലോധി റോഡിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മുകുന്ദന്‍ സി മേനോന്‍ ഹാളില്‍ നടന്ന സമ്മേളനം ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിഎച്ച്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സ്, പ്രഫ. പി കോയ, ഇ അബൂബക്കര്‍, പ്രഫ. ജി ഹരഗോപാല്‍, റെനി ഐലിന്‍, അശോക കുമാരി, അഡ്വ. ഭവാനി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it