ബിജെപിയെ തടയാന്‍ പാര്‍ട്ടി അഴിച്ചുപണിക്ക് ഒരുങ്ങി തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി വളര്‍ച്ച തടയാന്‍ തന്ത്രങ്ങളാവിഷ്‌കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി പുനസ്സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. അപൂര്‍വം ചില പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹമുണ്ടാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളും. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും പുനസ്സംഘടന നടത്തും. സംസ്ഥാന മന്ത്രിസഭയിലും പ്രാദേശിക ഭരണകൂടങ്ങളിലും അഴിച്ചുപണി നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഏതു വിധേനയും സംസ്ഥാനത്ത് ശക്തി വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമം. ഇതിനായി അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങളഴിച്ചുവിടുകയാണ്. ഈ സമയത്ത് ഓരോ തൃണമൂല്‍ പ്രവര്‍ത്തകനും ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. ബിജെപിക്കെതിരായ പ്രതിരോധത്തിന് പാര്‍ട്ടിയുടെ സമുന്നത നേതാവ് മമത ബാനര്‍ജി നേരിട്ട് നേതൃത്ത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it