ബിജെപിയുടെ വോട്ട് വേണ്ടെന്ന് സിപിഎം പറയാത്തതെന്തെന്ന് സുധീരന്‍

തിരുവനന്തപുരം: ബിജെപിയുടെ വോട്ട് വേണ്ടെന്നു പറയാന്‍ എന്തുകൊണ്ടാണ് സിപിഎം നേതൃത്വം തയ്യാറാവാത്തതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ബിജെപി വോട്ട് വേണ്ടെന്ന് പ്രതിപക്ഷം നേരത്തേ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, ഭരണപക്ഷം അതിനു തയ്യാറായില്ല. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണിത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അംഗം ഒ രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തത് സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒ രാജഗോപാല്‍ എകെജി സെന്ററിലെത്തി പിണറായി വിജയനെ അഭിനന്ദിക്കുന്നത് എല്ലാവരും കണ്ടതാണ്. ആ ബന്ധം ദൃഢീകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്-—സുധീരന്‍ ആരോപിച്ചു.
യുഡിഎഫിന്റെ വോട്ട് ചോര്‍ന്നത് ഗൗരവമുള്ള കാര്യമാണ്. ജനപ്രതിനിധികള്‍ക്ക് തെറ്റുപറ്റാന്‍ പാടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിട്ടുണ്ട്. അതിനുശേഷം അതേക്കുറിച്ച് പ്രതികരിക്കും. ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാ ര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാട് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആദ്യ പ്രസ്താവനയുടെ ഫലമായുണ്ടായ പ്ര ശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബഹുജന പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുന്‍ നിലപാടില്‍ ഭേദഗതി വരുത്താന്‍ അദ്ദേഹം തയ്യാറായെങ്കിലും ഇപ്പോഴും ഈ വിഷയത്തില്‍ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ട്. ഇതു പരിഹരിക്കാനും കേരളം വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന നിലപാട് ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനും സര്‍വകക്ഷിയോഗം അടിയന്തരമായി വിളിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം നേരത്തേയും ഉന്നയിച്ചതാണ്. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി ആശയവ്യക്തത വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഏറ്റവും പ്രകടമായ രൂപമാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എംഎല്‍എ ഒ രാജഗോപാല്‍ ഇടതുസ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയതിലൂടെ വ്യക്തമായത്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണത്തിന് സിബിഐയെ എല്‍പ്പിക്കണമെന്ന ആവശ്യം കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതു തികച്ചും ന്യായമായ ആവശ്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കോണ്‍ ഗ്രസ്സിന്റെ പരിസ്ഥിതിദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എ കെ ആന്റണി നാളെ നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് പരിസരത്ത് നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it