Flash News

ബിജെപിയുടെ മധ്യപ്രദേശില്‍ വോട്ടര്‍പട്ടികയില്‍ 60 ലക്ഷം വ്യാജന്മാര്‍: അന്വേഷണത്തിന് ഉത്തരവ്

ബിജെപിയുടെ മധ്യപ്രദേശില്‍ വോട്ടര്‍പട്ടികയില്‍ 60 ലക്ഷം വ്യാജന്മാര്‍: അന്വേഷണത്തിന് ഉത്തരവ്
X
ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ 60 ലക്ഷം വ്യാജന്മാര്‍ കടന്നുകയറിയതായി ആരോപണം.കോണ്‍ഗ്രസാണ് ഇതുസംബന്ധിച്ച പരാതി തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയത്. കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പട്ടികയിലെ 60 ലക്ഷം പേരും വ്യാജന്‍മാരാണെന്നതിനുള്ള തെളിവും കോണ്‍ഗ്രസ് കമ്മീഷന് നല്‍കിയെന്നാണ് വിവരം.ഭോപാല്‍, നര്‍മദാപുരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തുന്നതിനായി കമ്മീഷന്‍ രണ്ടുസംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.



ബുധനാഴ്ച വിഷയത്തില്‍ റിപോര്‍ട്ട് നല്‍കാനാണ് സംഘാംഗങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.മധ്യപ്രദേശില്‍ ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ആരോപണമെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.ഒരാള്‍ തന്നെ 26 പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട്.ഭരണത്തിന്റെ ദുരുപയോഗം ആണ് ഇത് വഴി ബിജെപി നടത്തിയിരിക്കുന്നതെന്ന് പിസിസി പ്രസിഡന്റ് കമല്‍ നാഥ് പറഞ്ഞു. 10 വര്‍ഷം കൊണ്ട് 24 ശതമാനം ജനസംഖ്യാ വര്‍ധന ഉണ്ടായ ഒരു സംസ്ഥാനത്ത് വോട്ടര്‍മാരുടെ എണ്ണത്തില്‍ മാത്രം എങ്ങനെയാണ് 40 ശതമാനം വര്‍ദ്ധന ഉണ്ടാവുക എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉന്നയിക്കുന്ന ചോദ്യം.
Next Story

RELATED STORIES

Share it