ബിജെപിയുടെ പുതിയ സമ്മാനം പ്രശ്‌നം; രാജ്യസഭയില്‍ സ്വാമി-കോണ്‍ഗ്രസ് പോര്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ്-സുബ്രഹ്മണ്യന്‍ സ്വാമി പോര്. അഗസ്ത വെസ്റ്റ്‌ലാന്റ് വിവിഐപി ഹെലികോപ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി അതിരുവിട്ടപ്പോഴാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പാര്‍ലമെ ന്റില്‍ എത്തിയ ബിജെപി നേതാവിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നത്.
സ്വാമിയുടെ അതിരുകവിഞ്ഞ പരാമര്‍ശം സഭാരേഖകളി ല്‍ നിന്നു നീക്കംചെയ്തു. സ്വാമി അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണെന്നു നിരീക്ഷിച്ച ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ ഇതിന്റെ പേരില്‍ സ്വാമിയെ താക്കീത് ചെയ്തു. സഭാരേഖകളില്‍ നിന്നു പരാമര്‍ശം നീക്കം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പുതിയ സമ്മാനമാണു പ്രശ്‌നമെന്നു സ്വാമിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.സഭയില്‍ സ്വാമിയുടെ രണ്ടാമത്തെ മാത്രം ദിനമാണിതെന്നും രണ്ടു ദിവസവും പരാമര്‍ശങ്ങള്‍ നീക്കംചെയ്യേണ്ടിവന്നെന്നും ആസാദ് ചൂണ്ടിക്കാട്ടി. ഇനിയും എത്രതവണ അധ്യക്ഷന് ഇത് ആവര്‍ത്തിക്കേണ്ടി വരുമെന്നും തെരുവിലും പാര്‍ലമെന്റിലും ഉപയോഗിക്കുന്ന ഭാഷകള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സ്വാമി ബോധവാനല്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it