ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറച്ച് പ്രതിഷേധം

വിജയവാഡ: കേന്ദ്ര ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചതിനെതിരേ ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറച്ച് പ്രതിഷേധം.  വെള്ളിയാഴ്ച വൈകീട്ടോടെയാണ് റേറ്റിങ് കുറയ്ക്കല്‍ പ്രതിഷേധം ആരംഭിച്ചത്. പേജില്‍ കയറി ഒറ്റ സ്റ്റാര്‍ മാത്രം നല്‍കിയാണ് റേറ്റിങ് കുറയ്ക്കുന്നത്. 30,000ത്തിലധികം പേരാണ് ഒറ്റ സ്റ്റാര്‍ കൊടുത്ത് പ്രതിഷേധിച്ചത്. ഇതോടെ  വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന്റെ റേറ്റിങ് ഒന്നിലേക്ക് കൂപ്പുകുത്തി. പതിനായിരത്തോളം പേര്‍ പേജിലെത്തി കമന്‍ഡുകളിലൂടെ രോഷം പ്രകടിപ്പിച്ചിട്ടുമുണ്ട്. മോദിക്ക് എതിരെയും കടുത്ത രോഷമാണ് ദൃശ്യമാവുന്നത്. എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ടിഡിപിയുടെ നേതാക്കള്‍ കേന്ദ്രബജറ്റിനെതിരേ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചു എന്ന് ആരോപിച്ച് ബിജെപിയുടെ ഔദ്യോഗിക പേജിന്റെ റേറ്റിങ് ആന്ധ്ര യുവാക്കള്‍ ഇടിച്ചുകൊണ്ടിരിക്കുന്നത്. ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ച സമയത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുകയോ ബജറ്റില്‍ പരാമര്‍ശിക്കപ്പെടുകയോ ചെ്തില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പ്രത്യേക സംസ്ഥാന പദവി, വിശാഖപട്ടണം ആസ്ഥാനമായി റെയില്‍വേ സോണ്‍, തലസ്ഥാനമായ അമരാവതിയുടെ നിര്‍മാണത്തിനുള്ള ഫണ്ട് തുടങ്ങിയവ പാലിക്കണമെന്നാണ് ആവശ്യമുന്നയിക്കുന്നത്.
Next Story

RELATED STORIES

Share it