ബിജെപിയും സിപിഎമ്മും പരാതി നല്‍കി

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് മധുരം നല്‍കുന്ന മോര്‍ഫ് ചെയ്ത ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെതിരേ ബിജെപിയും സിപിഎമ്മും പോലിസില്‍ പരാതി നല്‍കി. തൃണമൂല്‍ നേതാക്കളായ മമത ബാനര്‍ജി, സുബ്രത ബക്ഷി, ദരക് ഒബ്രിയന്‍ എന്നിവര്‍ക്കെതിരേയാണ് ബിജെപി പരാതി നല്‍കിയത്. ബിജെപി നേതാവ് ജോയ് പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്ത പോലിസ് ജോയിന്റ് കമ്മീഷണറെ കണ്ട് പരാതി നല്‍കുകയായിരുന്നു.
ദരക് ഒബ്രിയനെതിരേയാണ് സിപിഎമ്മിന്റെ പരാതി. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് തൃണമൂലിനെതിരേ പരാതി നല്‍കിയത്. സൈബര്‍ കുറ്റകൃത്യമാണെന്നും നിയമപരമായി നേരിടുമെന്നും കാരാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it