ബിജെപിയും എസ്പിയും തമ്മില്‍ രഹസ്യധാരണയെന്ന് ബിഎസ്പി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മത സൗഹാര്‍ദം തകര്‍ക്കുന്നതിനു ഭരണകക്ഷിയായ സമാജ്‌വാദി (എസ് പി) പാര്‍ട്ടിയും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നു പ്രതിപക്ഷ കക്ഷിയായ ബിഎസ്പി. ദാദ്രി കൊലപാതകക്കേസിലെ ഫോറന്‍സിക് പരിശോധനാഫലം ശേഖരിക്കാത്തത് ഈ പാര്‍ട്ടികള്‍ തമ്മിലുള്ള ഒത്തുകളിമൂലമാണെന്ന് ബിഎസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു. എസ് പിയും ബിജെപിയും മതമൈത്രി തകര്‍ക്കുന്നവരാണെന്ന് ബിഎസ്പി നേരത്തെ പറഞ്ഞതാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനത്ത് വര്‍ഗീയ കലാപം നടന്നിരുന്നു. 2017ല്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇത്തരം കലാപങ്ങള്‍ നടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനായി കല്ലുകള്‍ കൊണ്ടുവന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതിനു പിന്നില്‍ പ്രാദേശിക ഭീകരവാദികള്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Next Story

RELATED STORIES

Share it