ബിജെപിയും ആര്‍എസ്എസും നടത്തുന്നത് സീറ്റിന് വേണ്ടിയുള്ള സമരം: കടകംപള്ളി

കൊച്ചി/തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബിജെപിയും ആര്‍എസ്എസും നടത്തുന്നത് രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള സമരമാണെന്നും നിഷ്‌കളങ്കരായ വിശ്വാസികള്‍ ഇത് തിരിച്ചറിഞ്ഞ് പിന്‍മാറണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ തടയുന്ന ആര്‍എസ്എസും ബിജെപിയും ക്ഷേത്രത്തിലെ ഉല്‍സവം അലങ്കോലമാക്കാനാണ് ശ്രമിക്കുന്നത്. ഇതില്‍ നിന്ന് അവര്‍ പിന്തിരിയണം. ശ്രീധരന്‍പിള്ള ഇതുസംബന്ധിച്ച് അണികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭക്തരുടെ താല്‍പര്യം സംരക്ഷിക്കുകയെന്നതാണ് ഈ സര്‍ക്കാരിന്റെ ഒന്നാമത്തെ ലക്ഷ്യം. അതിനായുള്ള പരിശ്രമം ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 70 കോടി സംസ്ഥാന ഖജനാവില്‍ നിന്ന് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം മാത്രം നല്‍കിയത്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതെല്ലാം അറിയാമെങ്കിലും വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണപ്രചാരണമാണ് അവര്‍ തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it