Flash News

ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തി

ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തി
X
മംഗളൂരു: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവ് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പനേമംഗലുരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനഗരയാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നത്. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നത്.രാവിലെ ബിജെപിയിലേക്ക് പോയ സുന്ദര ദേവിനഗര വൈകിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.



ശനിയാഴ്ച രാവിലെ ബിജെപി സ്ഥാനാര്‍ത്ഥി യു രാജേഷ് നായിക്കാണ് പാര്‍ട്ടി പതാക നല്‍കി സുന്ദരയെ വരവേറ്റത്. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം വൈകിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സുന്ദര പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു. ചന്ദ്രപ്രകാശ് ഷെട്ടി തുംബെയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളേത്തുടര്‍ന്നാണ് സുന്ദര തിരിച്ച് കോണ്‍ഗ്രസിലെത്തിയത്.
Next Story

RELATED STORIES

Share it