Flash News

ബിജെപിയില്‍ കലാപം; നേതൃത്വം തന്നെ സഹായിച്ചില്ലെന്ന് ശ്രീധരന്‍ പിള്ള

ബിജെപിയില്‍ കലാപം; നേതൃത്വം തന്നെ സഹായിച്ചില്ലെന്ന് ശ്രീധരന്‍ പിള്ള
X
bjp-flag

[related]കേരളത്തില്‍ താമരവിരിഞ്ഞതോടെ ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി. പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെതി. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തന്നെ നേതൃത്വം സഹായിച്ചില്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ പരാതി. നേതാക്കളോ കേന്ദ്ര മന്ത്രിമാരോ താന്‍ മത്സരിച്ച മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയില്ല. നേതാക്കള്‍ സഹകരിച്ചിരുന്നെങ്കില്‍ താന്‍ മണ്ഡലത്തില്‍ വിജയിക്കുമായിരുന്നെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രവര്‍ത്തകര്‍ കൂടെ നിന്ന് പിന്തുണച്ചപ്പോള്‍ ബിജെപി നേതാക്കള്‍ തന്നെ അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തനെതിരെ നേരത്തെ തന്നെ ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍ തന്നെ തോല്‍പ്പിക്കാനായി ചാക്ക് രാധാകൃഷ്ണനുമായി ഒത്തുകളിച്ചെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം.
പാലക്കാട് മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് പരിന്നില്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ശോഭയുടെ പരാതി. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്് ശോഭ പരാതിയും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it