ernakulam local

ബിജെപിയില്‍നിന്ന് കൂട്ടരാജി: അയ്യമ്പുഴയില്‍ പാര്‍ട്ടി ഇല്ലാതാവും

കാലടി: അയ്യമ്പുഴ പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടിവിടുന്നു. നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനത്തിലും സാധാരണക്കാരെ വഞ്ചിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് ഇരുന്നൂറോളം പേരാണ് രാജിവയ്ക്കുന്നത്.
ഇവര്‍ സിപിഎമ്മില്‍ ചേരുമെന്നാണ് പറയുന്നത്. സീറോലാന്റ് പട്ടയപദ്ധതിയില്‍പ്പെടുത്തി നല്‍കിയിട്ടുള്ള മലയോര ഭൂമി ലക്ഷക്കണക്കിനു രൂപ വിലയ്ക്ക് വിറ്റ് പുറമ്പോക്കുഭൂമി വെട്ടിപ്പിടിച്ച് ഈ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും കൊള്ളലാഭം കൊയ്തും നടക്കുന്നവരെ താക്കോല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചും നടത്തുന്ന നീക്കങ്ങള്‍ക്കെതിരേയാണ് ചേരിമാറ്റം.
ഈ പ്രദേശത്ത് നിലനില്‍ക്കുന്ന കുടിവെള്ള പ്രശ്‌നം, പട്ടയപ്രശ്‌നം എന്നിവയൊന്നും കണ്ടില്ലെന്ന് നടിക്കുന്ന നേതാക്കളെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ രാജിവയ്ക്കുന്നത്. ഇതോടെ പഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബിജെപി ഇല്ലാതാവുന്ന അവസ്ഥയാണ്.
പാര്‍ട്ടി വിട്ടവര്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നും ഇവര്‍ക്ക് സ്വീകരണം നല്‍കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it