ബിജെപിക്ക് 30 സീറ്റുകള്‍ നഷ്ടമാവുമെന്ന് കേന്ദ്രമന്ത്രി

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 25-30 സീറ്റുകള്‍ നഷ്ടപ്പെടാനിടയാക്കുമെന്ന് എന്‍ഡിഎയിലെ ഘടകകക്ഷിയായ ആര്‍പിഐ (എ)യുടെ നേതാവ് രാമദാസ് അത്തേവാല. എന്നാല്‍, പ്രധാനമന്ത്രിയെ ആര്‍ക്കും വെല്ലുവിളിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രമന്ത്രികൂടിയായ അത്തേവാല ഇക്കാര്യം പറഞ്ഞത്. യുപിയില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 25-30 സീറ്റുകള്‍ നഷ്ടമായേക്കാം. എന്നാല്‍, ബിജെപിക്ക് 50ലേറെ സീറ്റ് കിട്ടും.
കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ തിരിച്ചുവരുന്നത് തടയാനാവില്ല. മോദിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കോ എസ്്പി നേതാവ് അഖിലേഷ് യാദവിനോ ബിഎസ്്പി നേതാവ് മായാവതിക്കോ സാധ്യമല്ല. ദലിതുകള്‍ക്കെതിരേ ഇപ്പോഴും അതിക്രമം നടക്കുന്നുണ്ട്. എന്നാല്‍, അതിനുകേന്ദ്രം ഉത്തരവാദിയല്ല. ദലിതുകളെ സംരക്ഷിക്കാ ന്‍ നിയമം കൂടുതല്‍ കരുത്തുറ്റതാക്കണം-മന്ത്രി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റുകളില്‍ 73ലും ബിജെപിയും സഖ്യകക്ഷികളുമാണ് ജയിച്ചത്.
കോണ്‍ഗ്രസ്സിന് രണ്ടു സീറ്റും എസ്്പിക്ക് അഞ്ചുസീറ്റും ലഭിച്ചു. ബിഎസ്്പിക്ക് സീറ്റൊന്നും കിട്ടിയില്ല. ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ രണ്ടു സീറ്റില്‍ ജയിച്ചതോടെ എസ്്പിയുടെ ലോക്‌സഭയിലെ എണ്ണം ഏഴായി.
Next Story

RELATED STORIES

Share it