ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കൈകാലുകള്‍ കെട്ടി ബൂത്തില്‍ കൊണ്ടുവരണം: യെദ്യൂരപ്പ

ബംഗളൂരു: ബിജെപിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാവാത്തവരെ കൈകാലുകള്‍ കെട്ടി കൊണ്ടുവന്ന് വോട്ട് ചെയ്യിക്കാന്‍ ആഹ്വാനം ചെയ്തു ബിജെപി കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ. ബെലഗാവി ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളെ അഭിസംബോധന ചെയ്താണ് വിവാദ പ്രസ്താവന നടത്തിയത്.
നിങ്ങള്‍ വെറുതെയിരിക്കരുത്. ആരെങ്കിലും വോട്ട് ചെയ്യാതിരിക്കുകയാണെങ്കില്‍ കൈയും കാലും കെട്ടിയിട്ടാണെങ്കിലും അവരെ കൊണ്ടുവന്ന് ബിജെപിക്ക് വോട്ട് ചെയ്യിക്കണം- കിത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ മഹന്ദേഷ് ബസവന്ദ്രയ്ക്കു വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
അതേസമയം, യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. പരാജയഭീതി പൂണ്ട ബിജെപി വോട്ടര്‍മാരെ ഭയപ്പെടുത്തുകയാണ്. യെദ്യൂരപ്പയുടെ പ്രസ്താവന ജനാധിപത്യത്തിനു ഭീഷണിയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it