Flash News

ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ തയ്യാറായി രാജ്യത്തെ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: 2109ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ പണംവാങ്ങി വ്യാജവാര്‍ത്തകള്‍ തയ്യാറാക്കാന്‍ ഒരുക്കമാണെന്ന് മാധ്യമസ്ഥാപനങ്ങളുടെ വെളിപ്പെടുത്തല്‍. ഓപറേഷന്‍ 136 എന്ന പേരിട്ട കോബ്രാ പോസ്റ്റിന്റെ ഒളികാമറാ അന്വേഷണത്തിലൂടെയാണ് രാജ്യത്തെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
പണം നല്‍കിയാല്‍ എന്തു രീതിയിലുള്ള വാര്‍ത്തകളും പടച്ചുവിടാന്‍ തയ്യാറാണെന്നാണ് മാധ്യമസ്ഥാപനങ്ങള്‍ പറയുന്നത്. കോബ്രാ പോസ്റ്റ് പ്രതിനിധി പുഷ്പ് ശര്‍മയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഉത്തരേന്ത്യയിലെ ഒരു ഡസനിലധികം വരുന്ന പ്രധാന പത്രമാധ്യമങ്ങളെയും ചാനലുകളെയും കോബ്രാ പോസ്റ്റ് പ്രതിനിധി ആചാര്യ അദല്‍ എന്ന വ്യാജപേരില്‍ സംഘപരിവാരസംഘടനയുടെ ലേബലില്‍ സമീപിച്ചതോടെയാണ് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. ഇതിനായി ആറുകോടി മൂതല്‍ അമ്പതുകോടി വരെയാണ് മാധ്യമങ്ങള്‍ക്ക് വാഗ്ദാനം ചെയതത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യത്യസ്ത രീതിയില്‍ വാര്‍ത്തകള്‍ നല്‍കാനാണ് ശര്‍മ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
അവ ഇപ്രകാരമാണ്. ആദ്യഘട്ടത്തില്‍ മൃദുഹിന്ദുത്വവും ഹിന്ദുത്വ ആശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് നല്‍കേണ്ടത്. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കന്‍മാരെയും മറ്റു പാര്‍ട്ടിക്കാരെയും വ്യക്തിഹത്യ ചെയ്യുന്ന വാര്‍ത്തകളും നല്‍കണം. രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖരെയാണ് ഇതിനായി ആദ്യം ഉന്നം വയ്‌ക്കേണ്ടത്. പിന്നീട് ഹിന്ദു മുസ്‌ലിം ഐക്യം തകര്‍ക്കുന്ന വാര്‍ത്തകള്‍ തയ്യാറാക്കണം. തിരഞ്ഞെടുപ്പ് അടുക്കുന്തോറും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ മാത്രമേ നല്‍കാവൂവെന്നും നിര്‍ദേശത്തിലുണ്ട്്.
ഈ നിര്‍ദേശങ്ങളൊക്കെ തന്നെയും മാധ്യമങ്ങള്‍ അംഗീകരിച്ചതായാണ് റിപോര്‍ട്ട്. കൂടാതെ ഈ മാധ്യമങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് സംഘപരിവാരവുമായി നല്ല ബന്ധവുമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ആജ്, ഹിന്ദി ഖബര്‍, ഡിഎന്‍എ, അമര്‍ ഉജാല, സമാചാര്‍ പ്ലസ്, വെബ് പോര്‍ട്ടലായ സ്‌കൂപ്പ്‌വൂപ്പ്, റെഡിഫ്.കോം, തുടങ്ങിയവയാണ് പണത്തിനായി വ്യാജവാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറായ മാധ്യമങ്ങള്‍.
Next Story

RELATED STORIES

Share it