kannur local

ബിജെപിക്ക് തിരിച്ചടി; ഇരിക്കൂറില്‍ സ്ഥാനാര്‍ഥി പിന്മാറി

കണ്ണൂര്‍: ബിജെപി-എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി ഇരിക്കൂറിലെ സ്ഥാനാര്‍ഥി മല്‍സരരംഗത്ത് നിന്ന് പിന്മാറി. സഖ്യത്തിന്റെ ഭാഗമായി ഇരിക്കൂറില്‍ കേരള വികാസ് കോണ്‍ഗ്രസിലെ ജോസ് ചെമ്പേരി മല്‍സരിക്കുമെന്നാണ് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.
ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ ഇരിക്കൂര്‍ ഒഴിച്ചിടുകയായിരുന്നു. ഇത് വോട്ടുകച്ചവടത്തിനാണെന്ന ആരോപണമുയര്‍ന്നതോടെയാണ് ജോസ് ചെമ്പേരി മല്‍സരിക്കുമെന്ന അറിയിപ്പെത്തിയത്. എന്നാല്‍, അറിയിപ്പ് വന്ന് മണിക്കൂറുകള്‍ കഴിയും മുമ്പേ താന്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി ജോസ് ചെമ്പേരി രംഗത്തെത്തുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് മല്‍സരരംഗത്ത് നിന്ന് പിന്മാറുന്നതെന്നാണ് ജോസ് ചെമ്പേരി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. ധര്‍മടം, ഇരിക്കൂര്‍ മണ്ഡലത്തില്‍ ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും ജോസ് ചെമ്പേരി അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it