ബിജെപിക്ക് ജനപിന്തുണ കുറയുന്നു: ചൈനീസ് മാധ്യമം

ന്യൂഡല്‍ഹി: ബിജെപിക്ക് ദിവസം കഴിയുംതോറും ജനപിന്തുണ കുറഞ്ഞുവരുകയാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം സിന്‍ഹുവ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നേരത്തേ പൊതു തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത സംബന്ധിച്ച ലേഖനത്തിലാണ് ബിജെപിക്ക് ജനപിന്തുണ കുറയുകയാണെന്ന നിരീക്ഷണമുള്ളത്.
പരാജയപ്പെട്ട സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ബിജെപിക്ക് ക്ഷീണം ചെയ്യുന്നതെന്നും സിന്‍ഹുവ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ സംസ്ഥാനങ്ങളായ യുപി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിക്കുണ്ടായ തിരിച്ചടികള്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കും.
മോദിയുടെ ജനപ്രീതി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന സിഎസ്ഡിഎസ് സര്‍വേ ഫലവും ചൈനീസ് മാധ്യമം ഉദ്ധരിക്കുന്നു.
Next Story

RELATED STORIES

Share it