Breaking News

ബിജെപിക്ക് ആദ്യം 'മുത്തലാഖ്' ചൊല്ലിയ സംസ്ഥാനമായി രാജസ്ഥാന്‍ മാറിയെന്ന് ബിജെപി എംപി

ബിജെപിക്ക് ആദ്യം മുത്തലാഖ് ചൊല്ലിയ സംസ്ഥാനമായി രാജസ്ഥാന്‍ മാറിയെന്ന് ബിജെപി എംപി
X
രാജസ്ഥാന്‍: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയ്‌ക്കെതിരേ നടനും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്.

ബിജെപിയെ മുത്തലാഖ് ചൊല്ലിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍, റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പ്രതിപക്ഷം വിജയിച്ചിരിക്കുന്നത്. ഇതു ബിജെപിക്ക് ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നത് വലിയ പരാജയമാണ്. ഉണരൂ ബിജെപി. ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

അജ്മീര്‍ തലാഖ്, അല്‍വാര്‍ തലാഖ്, മന്ദല്‍ഘട്ട് തലാഖ് എന്നിങ്ങനെയായിരുന്നു തലാഖ് ചൊല്ലല്‍. വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ എതിരാളികള്‍ വിജയിച്ചത്. ഇത് പാര്‍ട്ടിയെ ശരിക്കും പ്രതിസന്ധിയിലാക്കിയെന്നും സിന്‍ഹ പറഞ്ഞു.

ബിഹാറിലെ പട്‌ന സഹേബില്‍ നിന്നുള്ള എംപിയാണ് സിന്‍ഹ.
Next Story

RELATED STORIES

Share it