ബിജെപിക്കെതിരേ വിശാലസഖ്യത്തിന് ശ്രമിക്കും: നിതീഷ്

പട്‌ന: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്കെതിരേ കോണ്‍ഗ്രസ്സും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷ കക്ഷികളെ ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്താന്‍ താന്‍ ശ്രമിക്കുമെന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ്‌കുമാര്‍. ചില കക്ഷികളെ ലയിപ്പിച്ചും മറ്റുചില കക്ഷികളുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയും ഈ ഐക്യം സാധ്യമാക്കാനാവും.
അത്തരമൊരു വിശാല ബിജെപിവിരുദ്ധ മുന്നണി പ്രാബല്യത്തില്‍ വന്നാല്‍ ബിജെപിക്ക് കേന്ദ്രത്തില്‍ തിരിച്ചുവരാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു നിതീഷ്. എന്നാല്‍, ഇത്തരമൊരു മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടാവില്ല. അതിനു ആരാണു യോഗ്യനെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it