Flash News

ബിജെപിക്കെതിരേ പോസ്റ്റിട്ടയാള്‍ക്കെതിരേ കേസ്

തിരുവനന്തപുരം: കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലിസ് കേസെടുത്തു. ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളിയായ ദീപക് ശങ്കരനാരായണനെതിരേയാണു ബിജെപി സംസ്ഥാന മീഡിയാ കണ്‍വീനര്‍ സന്ദീപ് ആര്‍ വാചസ്പതി ഡിജിപിക്കു പരാതി നല്‍കിയത്. ഈ പരാതിയിലാണ് കേസെടുത്തത്. വിഷയത്തില്‍ നിയമോപദേശം തേടിയ ഡിജിപി കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായാണു വിവരം. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചുവര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. സന്ദീപിനെ വിളിച്ചുവരുത്തി സൈബര്‍ പോലിസ്  മൊഴി രേഖപ്പെടുത്തി. ബംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ എന്‍ജിനീയറാണ് ദീപക്.
Next Story

RELATED STORIES

Share it