Flash News

ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ട്;രാഷ്ട്രീയ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകും:കുമാരസ്വാമി

ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ട്;രാഷ്ട്രീയ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകും:കുമാരസ്വാമി
X


ബംഗളൂരു: സത്യപ്രതിജ്ഞയ്ക്കു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെത്തിയതു ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടെന്ന സന്ദേശം നല്‍കുന്നതിനാണെന്ന് കര്‍ണാടക മുഖ്യമന്തിര എച്ച് ഡി കുമാരസ്വാമി.2019ല്‍ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.ഒറ്റകക്ഷി സര്‍ക്കാരിനേക്കാള്‍ മികച്ചതായിരിക്കും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍.സംസ്ഥാനത്തിന്റെ ഉന്നമനത്തിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ ഡോ. ജി. പരമേശ്വരയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടക വിധാന്‍ സൗധയില്‍ നടന്ന ആവേശകരമായ ചടങ്ങ് ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി മാറി. രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, മായാവതി, മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it