kasaragod local

ബിജെപിക്കും സിപിഎമ്മിനുമെതിരേ നിശിത വിമര്‍ശനവുമായി മുഖ്യമന്ത്രി

പെര്‍ള: ബിജെപിക്കും സിപിഎമ്മിനും എതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. ഇന്നലെ രാവിലെ 11.30ഓടെ പെര്‍ളയില്‍ മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്താണ് ജില്ലയിലെ തന്റെ നാലാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
മതേതരത്വം വെല്ലുവിളി നേരിടുകയാണെന്നും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാജ്യം കൂടുതല്‍ വിഭാഗീയതയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും ജനങ്ങള്‍ മടുത്തിരിക്കുകയാണ്. അക്രമ രാഷ്ട്രീയത്തില്‍ മനംനൊന്ത് അവരുടെ പ്രവര്‍ത്തകര്‍ തന്നെ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വികസനവും കരുതലും എന്ന മുദ്രാവാക്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ ഏറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് കാസര്‍കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ബദിയടുക്കയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കുന്ന സിപിഎമ്മിന് നിയമവാഴ്ച ഉറപ്പാക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം ഇന്ന് ജനങ്ങളില്‍ നിന്നും അകന്നു. സ്വന്തം അണികളില്‍ പോലും ഇന്ന് സ്വാധീനമില്ലാത്ത പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. അവര്‍ നടത്തുന്ന സമരങ്ങളെല്ലാം പരാജയപ്പെടുന്നു. കാരണങ്ങളില്ലാതെ സമരം ചെയ്യുന്നതിനെ സ്വന്തം അണികളെപ്പോലും ബോധ്യപ്പെടുത്ത ാന്‍ അവര്‍ക്കാവുന്നില്ല-അദ്ദേഹം പറഞ്ഞു. വികസന രംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കേരളം നേടിയത് മുന്‍ ധാരണകളെ മാറ്റിമറിച്ചുകൊണ്ടുള്ള നേട്ടമായിരുന്നു മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്നത് പോലെ ഒന്നും ഇവിടെ നടപ്പാക്കാനാവില്ല എന്ന ധാരണ മാറ്റി, ആത്മാര്‍ഥതയോടെ വിചാരിച്ചാല്‍ എന്ത് വികസനവും നമുക്ക് സാധ്യമാകും എന്ന ആത്മവിശ്വാസമാണ് ഇവിടെ നമ്മുടെ വിജയമായത്.
ഉദുമ മണ്ഡലം സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബന്തടുക്ക കാഞ്ഞങ്ങാട് സ്ഥാനാര്‍ഥി ധന്യാ സുരേഷിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം കാലിച്ചാനടുക്കത്തും തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കെ പി കുഞ്ഞിക്കണ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം പടന്നയി ലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
വിവിധ സ്ഥലങ്ങളില്‍ ചെര്‍ക്കളം അബ്ദുല്ല, ബാലകൃഷ്ണന്‍ പെരിയ, സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന്, കെ സുധാകരന്‍, പി ബി അബ്ദുര്‍റസാഖ്, മാഹിന്‍ കേളോട്ട്, അഡ്വ. സി കെ. ശ്രീധരന്‍, കെ നീലകണ്ഠന്‍, സി ടി അഹമ്മദലി, പി എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡലു, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ഹക്കീം കുന്നില്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, സി വി ജെയിംസ്, അഡ്വ. വിനോദ്കുമാര്‍, എം എസ് മുഹമ്മദ് കുഞ്ഞി, എം പുരുഷോത്തമന്‍ നായര്‍, അഡ്വ. സുബ്ബയ്യറൈ, ശ്യാമപ്രസാദ് മാന്യ, കേശവപ്രസാദ്, കെ എന്‍ കൃഷ്ണ ഭട്ട് സംബന്ധിച്ചു.
Next Story

RELATED STORIES

Share it