ബിജെപിക്കാരുടെ ബഡായി പൊളിഞ്ഞു: വിഎസ്

തിരുവനന്തപുരം: ഇത്തവണത്തെ റെയില്‍വേ ബജറ്റിലും കടുത്ത അവഗണനയാണ് കേരളത്തോട് കാട്ടിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുാതനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബജറ്റ് നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്.
യാത്രാ-ചരക്കുകൂലി വര്‍ധിപ്പിക്കുന്നില്ലെന്ന് മേനി നടിക്കാമെന്നല്ലാതെ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. ഇലക്ഷനു മുന്നോടിയായി കേരളത്തിന് വാരിക്കോരി പലതും നല്‍കുമെന്ന ബിജെപിക്കാരുടെ ബഡായി പറച്ചിലും ബജറ്റ് വന്നതോടെ പൊളിഞ്ഞിരിക്കുകയാണ്. കഷ്ടിച്ച് രണ്ടുവര്‍ഷം പ്രായമാവുന്ന ബിജെപി സര്‍ക്കാര്‍ നാലുതവണ യാത്രാക്കൂലി വര്‍ധിപ്പിച്ചു.
രണ്ട്‌രൂപയില്‍ കിടന്നിരുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റ് ചാര്‍ജ് ഇപ്പോള്‍ പത്തുരൂപയാണ്. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ ടിക്കറ്റ് നിരക്കിന്റെ പകുതിയിലേറെയും നഷ്ടപ്പെടും. കേരളത്തോടുള്ള റെയില്‍വേയുടെ നിരന്തരമായ അവഗണനയ്‌ക്കെതിരേ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും വി എസ് പറഞ്ഞു.
Next Story

RELATED STORIES

Share it