kozhikode local

ബിജു രമേശിന്റെ പുതിയ ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കാനം രാജേന്ദ്രന്‍ 

കോഴിക്കോട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് 2 കോടിയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് 25 ലക്ഷവും കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ വി എം സുധീരന്‍ മറുപടി പറയണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയയാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അഴിമതി വിമുക്ത കേരളം എന്ന ജനകീയ യാത്രയുടെ മുദ്രാവാക്യം ഉമ്മന്‍ചാണ്ടി അധികാരത്തിലിരിക്കുമ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭവുമായി തന്നെ എല്‍ ഡിഎഫ് മുന്നോട്ട് പോകും. കോടതി വിധി അനുകൂലമാവുമ്പോള്‍ സത്യം ജയിച്ചു ധര്‍മ്മം പുലര്‍ന്നുവെന്നുമെല്ലാം പറയുന്ന ഉമ്മന്‍ചാണ്ടിയും യുഡിഎഫും സ്ഥിതി പ്രതികൂലമാവുമ്പോള്‍ അതിനെ അസഹിഷ്ണുതയോടെയാണ് നേരിടുന്നത്. മദ്യ നിരോധനമല്ല മറിച്ച് മദ്യ വര്‍ജ്ജനമാണ് പാര്‍ട്ടി നിലപാട്. സത്യന്‍ മൊകേരി, സിപി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it