Flash News

ബിജു പ്രഭാകര്‍ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി



തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയ ബിജു പ്രഭാകറിനെ പിഡബ്ല്യൂഡി വകുപ്പില്‍ സ്‌പെഷ്യ ല്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ബിജു പ്രഭാകരും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയും തമ്മിലെ പരസ്യപോരിനൊടുവില്‍ ഇരുവരെയും കൃഷിവകുപ്പില്‍ നിന്ന് കഴിഞ്ഞ 24ന് മാറ്റിയിരുന്നു. ടിക്കാറാം മീണയെ കൃഷിവകുപ്പ് ഡയറക്ടറായും നിയമിച്ചിരുന്നു.  റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന് തുറമുഖ വകുപ്പിന്റെ അധികചുമതല നല്‍കാനും പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ആശ തോമസിനെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് എംഡിയായി നിയമിക്കാനും ടൂറിസം ഡയറക്റ്റര്‍ ബാലകിരണിനെ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എംഡിയായും നിയമിച്ചു. ടൂറിസം ഡയറക്റ്ററുടെ ചുമതല അദ്ദേഹം തുടര്‍ന്നും വഹിക്കും.
Next Story

RELATED STORIES

Share it