Flash News

ബിജു രാധാകൃഷ്ണന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി; തെളിവുകള്‍ അഞ്ചു ദിവസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷന്‍

ബിജു രാധാകൃഷ്ണന്റെ  ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി;  തെളിവുകള്‍ അഞ്ചു ദിവസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷന്‍
X
CM

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണത്തെ നിഷേധിച്ച് മുഖ്യമന്ത്രി. ബിജു തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന്് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബ്ലാക്ക് മെയിലിനെ താന്‍ അതിജീവിക്കും. അങ്ങനെയായിരിക്കും താന്‍ ചരിത്രത്തില്‍ ഇടം നേടുക. ആരോപണം സത്യമെന്ന് തെളിഞ്ഞാല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. ബിജു തെളിവ് ഹാജരാക്കട്ടെ.അപമാനിച്ച് ഇറക്കി വിടാനാവില്ല. സി ഡി ഹാജരാക്കിയില്ലെങ്കില്‍ അത് പിടിച്ചെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ ബിജു രാധാകൃഷ്ണന്‍ തന്റെ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞു. സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാവുന്നതിന് മുമ്പാണ് ബിജു ഇക്കാര്യം പറഞ്ഞത്.  തെളിവുകള്‍ പുറത്ത് വിടുന്ന കാര്യം അഭിഭാഷകനുമായി ആലോചിക്കുന്നുവെന്നും ബിജു പറഞ്ഞു.
അതിനിടെ അഞ്ചു ദിവസത്തിനകം ബിജു രാധാകൃഷ്ണന്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി. ബിജുവിനെ സമ്മര്‍ദ്ധത്തിലാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല.തെളിവുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it