wayanad local

ബിജുമോന്റെ മരണം: അന്വേഷണം ഊര്‍ജിതമാക്കി

മീനങ്ങാടി: മൂന്നാനക്കുഴിയിലെ ബിജുമോന്‍ എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു.
മൂന്നാനക്കുഴി തുരുത്തിയില്‍ തങ്കച്ചന്‍ (48), പെരിക്കല്ലൂര്‍ ചാത്തുകുന്ന് മോഹന്‍ദാസ് (38) എന്നിവരാണ് പിടിയിലായത്. കുറ്റക്കാരെ കണ്ടെത്താന്‍ മീനങ്ങാടി സിഐ സുശീറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. പെരിക്കല്ലൂരില്‍ വച്ചാണ് ഇരുവരും പോലിസിന്റെ വലയിലകപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പോലിസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റുള്ളവര്‍ കൂടി പിടിയിലാവുമെന്ന് പോലിസ് അറിയിച്ചു.
മീനങ്ങാടി എസ്‌ഐ അബാസ് അലി, എഎസ്‌ഐ കെ വി രാധാകൃഷ്ണന്‍, സീനിയര്‍ സിപിഒ വി വിജയന്‍, ഹോംഗാര്‍ഡ് രാജീവ്‌നാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ 19നാണ് മൂന്നാനക്കുഴി ഓപ്പള്ളിയില്‍ ബിജുമോനെ മാനന്തവാടിയിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ബിജുമോന്റെ മൃതദേഹവുമായി മരണത്തിന് കാരണക്കാരായ അയല്‍വാസികളുടെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറായത്.
Next Story

RELATED STORIES

Share it