Idukki local

ബിജിമോള്‍ക്ക് വോട്ട് ചിന്നാര്‍ എസ്റ്റേറ്റ് ബൂത്തില്‍; സിറിയക്കിന് ഏലപ്പാറ സ്‌കൂളില്‍

തൊടുപുഴ: പീരുമേട് നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ഇ എസ് ബിജിമോള്‍ ഏലപ്പാറ ചിന്നാര്‍ എസ്‌റ്റേറ്റിലെ പതിനാലാം ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് ഏലപ്പാറ ഗവ. സ്‌കൂളിലെ 22 ാം നമ്പര്‍ ബൂത്തിലും ബിജെപി സ്ഥാനാര്‍ത്ഥി കെ കുമാര്‍ പുറ്റടി സ്‌കൂളിലെ 142ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.ഇടുക്കിയിലെ ഇടതു സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് മൂവാറ്റുപുഴയിലായിരുന്നു വോട്ട. അവിടെ വോട്ടുചെയ്തശേഷം ഇടുക്കിയിലെത്തിയ ഇദ്ദേഹം മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ രാവിലെഎട്ടിന് വാഴത്തോപ്പ് 77ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ റാണിയോടൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.
ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവാന്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ പരമാവധി ശ്രമിച്ചതായി റോഷി പറഞ്ഞു.
തികച്ചും സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുവാന്‍ സഹകരിച്ച വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ജില്ലാ ഭരണകൂടത്തിനും റോഷി നന്ദി അറിയിച്ചു. തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫ് പുറപ്പുഴ ഗവ.എല്‍പി സ്‌കൂളില്‍ ഭാര്യ റിട്ട.ഡോ.ശാന്തയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വോട്ടു രേഖപ്പെടുത്തി.
എതിര്‍ സ്ഥാനാര്‍ഥി അഡ്വ. റോയി വാരികാട്ടിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലായിരുന്നു വോട്ട്.
Next Story

RELATED STORIES

Share it