ബിജിമോള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പ്രസംഗം: വീഡിയോ പരിശോധിക്കും
BY midhuna mi.ptk9 May 2016 6:16 AM GMT
X
midhuna mi.ptk9 May 2016 6:16 AM GMT
കോട്ടയം: പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ക്കെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ പരാമര്‍ശങ്ങള്‍ കോട്ടയം ജില്ലാ കലക്ടര്‍ പരിശോധിക്കുന്നു. വ്യക്തിഹത്യയോ തിരഞ്ഞെടുപ്പുചട്ട ലംഘനമോ നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ സ്വാഗത് ഭണ്ഡാരിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങള്‍ കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് പരിശോധിക്കും. ശനിയാഴ്ച മുണ്ടക്കയത്ത് മൈക്രോഫിനാന്‍സ് വായ്പ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ബിജിമോള്‍ തറയിലും തറയാണന്നും അവര്‍ക്കു ഭ്രാന്താണന്നും വെള്ളാപ്പള്ളി പറഞ്ഞത്. ഈ പെമ്പിളയ്ക്കു ഭ്രാന്താണെന്നും പീഡനക്കേസ് ഭയന്നാണ് ഇവരെ ആളുകള്‍ കൈകാര്യം ചെയ്യാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT