palakkad local

ബിഒടി റോഡാണെങ്കില്‍ സ്ഥലം വിട്ടുനല്‍കില്ലെന്ന് സമരസമിതി

കൊല്ലങ്കോട്: വടക്കഞ്ചേരി മുതല്‍ ഗോവിന്ദാപുരം വരെയുള്ള നാല്‍പ്പത് കിലോമീറ്റര്‍ ദേശീയപാത വരുന്നത് ചുങ്കപ്പിരിവ് (ബിഒടി പാത ) നടത്തുന്നതിനാണെങ്കില്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന് മംഗലം ഗോവിന്ദാപുരം ദേശീയ പാത കുടി ഒഴിപ്പിക്കല്‍ വിരുദ്ധ സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
ദേശീയപാതക്കായി 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നതുമൂലം നിരവധി പേരെ കുടിയൊഴിപ്പിക്കാന്‍ നിര്‍ബന്ധിതരാകും.  നിരവധി വ്യാപാര സ്ഥാപനങ്ങളും ഇല്ലാതാകും. ഇവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. നാല്പത് മീറ്റര്‍ താഴെ മാത്രമായിരിക്കണം സര്‍വേ നടത്തി സ്ഥലം ഏറ്റെടുക്കേണ്ടത്. പാതയുടെ അലൈമെന്റ് മറ്റു വിവരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. എന്നിട്ടു വേണം സ്ഥലം ഏറ്റെടുക്കല്‍ നടത്തേണ്ടതെന്നും സമരസമതി പ്രവര്‍ത്തകര്‍ അറിയിച്ചു.28 മുതല്‍ 30 വരെ ദിവസങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ നടക്കും. 28ന് വാഹന പ്രചാരണ ജാഥ കാബ്രത്ത്ചള്ളയില്‍ അവസാനിക്കും.
ജനകീയ കൂടായ്മ 29ന് വിത്തനശ്ശേരി എല്‍പി സ്‌ക്കൂളില്‍ രാവിലെ 11 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊല്ലങ്കോട് പികെഡിയുപി സ്‌ക്കൂളിലും നടക്കും.
സി ആര്‍ നീലകണ്ഠന്‍ സംസാരിക്കും.30ന് മുതലമട ഡോള്‍ഫിന്‍ കല്യാണമണ്ഡപത്തില്‍ രാവിലെ 11 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്ക് വള്ളിയോട് ചര്‍ച്ച് ഓഫ് െ്രെകസ്‌റ് ഹാളിലും യോഗം ചേരും.
Next Story

RELATED STORIES

Share it