Flash News

ബിഎസ്പി നേതാവ് വെടിയേറ്റ്മരിച്ചു ; അലഹാബാദില്‍ സംഘര്‍ഷം



അലഹബാദ്: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് രാജേഷ് യാദവ് അലഹബാദ് സര്‍വകലാശാല ഹോസ്റ്റലിനു പുറത്ത് വെടിയേറ്റു മരിച്ചതിനു പിന്നാലെ അലഹബാദില്‍ സംഘര്‍ഷം. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് 40കാരനായ രാജേഷ് യാദവിന് വെടിയേറ്റത്. സുഹൃത്തായ മുകുള്‍ യാദവിനൊപ്പം അലഹബാദ് യൂനിവേഴ്‌സിറ്റിക്കു പുറത്തുള്ള താരാചന്ദ് ഹോസ്റ്റലിലേക്ക് പോവുന്നതിനിടെയാണ് സായുധസംഘം വെടിയുതിര്‍ത്തത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാദവിന്റെ വയറിനാണ് വെടിയേറ്റത്. പ്രകോപിതരായ അനുയായികള്‍ അലഹബാദില്‍ സംഘര്‍ഷം അഴിച്ചുവിട്ടു. രണ്ടു ബസ്സുകള്‍ക്ക് തീയിട്ട പ്രവര്‍ത്തകര്‍ അലഹബാദിലെ ഒരു ക്ലിനിക്കും തല്ലിത്തകര്‍ത്തു.സംഘര്‍ഷം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. പോലിസിനെതിരേയും പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. പോലിസിനെതിരേ പ്രതിഷേധമുയര്‍ത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങുകയായിരുന്നു. രാജേഷ് യാദവിന്റെ കൊലപാതകത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണെന്ന് പോലിസ് പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബദോഹി ജില്ലയില്‍ നിന്നും രാജേഷ് യാദവ് ബിഎസ്പിക്കുവേണ്ടി മല്‍സരിച്ചിരുന്നു.
Next Story

RELATED STORIES

Share it