Flash News

ബിഎസ്പി നേതാവിന്റെ കൊലപാതകം; ഉത്തര്‍ പ്രദേശില്‍ കലാപം

ബിഎസ്പി നേതാവിന്റെ കൊലപാതകം; ഉത്തര്‍ പ്രദേശില്‍ കലാപം
X

അലഹബാദ്: ബിഎസ്പി നേതാവ് വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് അലഹബാദില്‍ കലാപം. ബിഎസ്പി നേതാവ് രാജേഷ് യാദവ് ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് അലഹബാദ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപത്ത് സമീപത്ത് വച്ച് വെടിയേറ്റ് മരിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കലാപകാരികള്‍ തെരുവുകള്‍ കീഴടക്കുകയും ബസുകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണങ്ങളുണ്ടായി. സ്ഥിതി ഗതികള്‍ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് യു പി പോലിസ് അറിയിച്ചു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബദോഹി ജില്ലയില്‍ നിന്ന രാജേഷ് യാദവ് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു
Next Story

RELATED STORIES

Share it