ബിഎസ്എഫ് ജവാന്റെ മരണം: പ്രതിയെ പിടികിട്ടിയില്ല

വടകര: ബിഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടാം ദിവസവും പ്രതിയെ പിടികിട്ടിയില്ല. പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതിയെ വൈകാതെ പിടികൂടാനാവുമെന്നും വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണയാണ് വ്യാഴാഴ്ച രാത്രി കോട്ടക്കല്‍ ഇസ്‌ലാമിക് അക്കാദമി സ്‌കൂളിലെ ബിഎസ്എഫ് ക്യാംപില്‍ വെടിയേറ്റു മരിച്ചത്.
വെടിവച്ചതിനു ശേഷം രക്ഷപ്പെട്ട സഹപ്രവര്‍ത്തകന്‍ ബിഹാര്‍ സ്വദേശി ഉമേഷ്പാല്‍ യാദവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. ഇയാളെ പിടികൂടാനുള്ള എല്ലാ സജ്ജീകരണവും ചെയ്തതായി ഡിവൈഎസ്പി വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it