Flash News

ബിഎസ്എഫിനെതിരേ ഗ്രാമീണര്‍ പരാതി നല്‍കി



തൗറ (മേഘാലയ): ബിഎസ്എഫ് ഭടന്‍മാര്‍ രണ്ടുപേരെ വെടിവച്ച് പരിക്കേല്‍പിച്ചുവെന്നാരോപിച്ച് ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്ത് ഗ്രാമീണര്‍ പോലിസില്‍ പരാതി നല്‍കി. കാലിക്കടത്തുകാരെ തടയാനാണ് തങ്ങള്‍ വെള്ളിയാഴ്ച വെടിവയ്പ് നടത്തിയതെന്നായിരുന്നു ബിഎസ്എഫ് അവകാശപ്പെട്ടിരുന്നത്. വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയില്‍ കാലിക്കടത്തുകാര്‍ ഗ്രാമീണരുമൊത്ത് തങ്ങളെ ആക്രമിച്ചുവെന്നും അവര്‍ പറഞ്ഞു. മേലാധികാരികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഗ്രാമവാസികളെ കാലിക്കടത്തുകാരായി ചിത്രീകരിക്കാനാണ് ബിഎസ്എഫ് ശ്രമിക്കുന്നതെന്ന് ഗ്രാമീണര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം തുടങ്ങിയതായി ജില്ലാ പോലിസ് സൂപ്രണ്ട് ഡോ. എം ജി ആര്‍ കുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it