Pathanamthitta local

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് : പോസ്റ്റ് പെയ്ഡിന് 60 ശതമാനം ഇളവ്; വേഗത വര്‍ധിക്കും



പത്തനംതിട്ട: ബി.എസ്.എന്‍.എല്‍. ബ്രോഡ് ബാന്‍ഡ് പ്ലാനുകളുടെ വേഗമുയര്‍ത്തുന്നു. നിലവില്‍ രണ്ട് എംബിപിഎസ് നല്‍കുന്ന പ്ലാനുകളുടെ വേഗം എട്ട് എംബിപിഎസിലേക്കും ആറ്, എട്ട് എംബിപിഎസ് പ്ലാനുകളുടേത് 10 എംബിപിഎസിലേക്കുമാണ് ഉയര്‍ത്തുന്നത്. പ്ലാനുകളുടെ തുകയില്‍ വര്‍ധനയില്ലാതെയാണ് വേഗം കൂട്ടുന്നത്. നിലവിലെ അണ്‍ലിമിറ്റഡ് ബ്രോഡ് ബാന്‍ഡ് 249 രൂപ പ്ലാനില്‍ അഞ്ച് എംബി വരെ രണ്ട് എംബിപിഎസ് വേഗം ലഭിക്കുന്നത് എട്ടായി ഉയരും. രണ്ട് എംബിപിഎസ് പരമാവധി വേഗം നിലവില്‍ ലഭിക്കുന്ന കോംബോ 499, 545, റൂറല്‍ കോംബോ 650 തുടങ്ങിയ പ്ലാനുകളും രണ്ടില്‍നിന്ന് എട്ട് എംബിപിഎസിലേക്ക് ഉയര്‍ത്തും. ഇവയുടെയെല്ലാം മിനിമം ഡേറ്റ പരിധി കഴിഞ്ഞാല്‍ ഒരു എംബിപിഎസ് വേഗമാവും ലഭിക്കുക. ആറ്, എട്ട് എംബിപിഎസ് വേഗം ലഭിച്ചിരുന്ന പ്ലാനുകളെല്ലാം 10 എംബിപിഎസിലേക്ക് ഉയര്‍ത്തും. ഡേറ്റ പരിധി കഴിഞ്ഞാല്‍ ഇവയുടെ വേഗം രണ്ടായി കുറയും. കോംബോ 675, 725, 749 എന്നിവയുടെ വിവിധ പ്ലാനുകളില്‍ ഇപ്പോള്‍ ലഭിക്കുന്ന നാല് എംബിപിഎസ് വേഗവും പത്തിലേക്ക് ഉയരും.
Next Story

RELATED STORIES

Share it