kannur local

ബിഎസ്എന്‍എല്‍ പെന്‍ഷനേഴ്‌സ് ധര്‍ണ



കണ്ണൂര്‍: അഖിലേന്ത്യാ ബിഎസ്എന്‍എല്‍ ഡിഒടി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ എസ്എസ്എയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍കാര്‍ കണ്ണൂര്‍ ബിഎസ്എന്‍എല്‍ ഭവനു മുന്നില്‍ ധര്‍ണ നടത്തി. ബിഎസ്എന്‍എല്‍ ശമ്പള പരിഷ്‌കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌കരണവും നടത്തുക, 50 ശതമാനം ഐഡിഎ പെന്‍ഷനില്‍ ലയിപ്പിക്കുക, ഏഴാം ശമ്പള കമ്മീഷന്‍ അംഗീകരിച്ച മിനിമം പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, ലിമിറ്റ് വര്‍ധന എന്നിവ ബിഎസ്എന്‍എല്‍ പെന്‍ഷന്‍കാര്‍ക്കും അനുവദിക്കുക, ഫിക്‌സഡ് മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 2000 രൂപയാക്കുക, പിഎഫ്ആര്‍ഡിഎ നിയമം റദ്ദാക്കുക, മെഡിക്കല്‍ ബില്‍ പെയ്‌മെന്റ് കാലതാമസം ഒഴിവാക്കുക, നോട്ട് മരവിപ്പിക്കലിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിബന്ധന മാറ്റി ഫുള്‍ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍, പി വി രാജന്‍, കെ മനോഹരന്‍, എ ആര്‍ ആര്‍ വര്‍മ, കെ രാജന്‍, കടീച്ചേരി രാഘവന്‍, കാരായി ശ്രീധരന്‍, പി ജനാര്‍ദ്ദനന്‍, രാജേഷ് മഞ്ചാന്‍, വി വി കൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it