Flash News

ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം ഇനി കേരളത്തിലും

തിരുവനന്തപുരം: ബിഎസ്എ ന്‍എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം ഇനി കേരളത്തിലും. ബിഎസ്എന്‍എല്‍ 'വിങ്‌സ്' എന്ന പേരില്‍ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സേവനം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു കേരളത്തില്‍ അവതരിപ്പിച്ചു.
സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ആപ്പിള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലുള്ള ഫോണുകള്‍, ടാബ്‌ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്ന് ഏത് ഫോണിലേക്കും വിളിക്കാനും കോളുകള്‍ സ്വീകരിക്കാനും ഈ ആപ്പ് അധിഷ്ഠിത സേവനത്തില്‍ നിന്നു സാധിക്കും.
1099 രൂപയ്ക്ക് വരിക്കാരാവുന്നവര്‍ക്ക് ഒരുവര്‍ഷത്തേക്ക് രാജ്യത്തെവിടെയുമുള്ള ഏത് ഫോണിലേക്കും പരിധിയില്ലാതെ കോളുകള്‍ ചെയ്യാം.ഏതു സേവനദാതാവിന്റെയും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതരത്തിലാണ് പുതിയ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്.
നിലവിലുള്ള സംവിധാനങ്ങള്‍ വഴി പ്രത്യേക മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ തമ്മില്‍ മാത്രമേ വിളിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതില്‍ നിന്നു വ്യത്യസ്തമായി ലാന്‍ഡ്‌ഫോണ്‍ അടക്കം രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും വിളിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ബിഎസ്എന്‍എല്‍ 'വിങ്‌സ്.' വിങ്‌സില്‍ നിന്ന് വിങ്‌സ് നമ്പറിലേക്ക് വീഡിയോ കോളിങ് സൗകര്യവും ലഭ്യമാണ്.
Next Story

RELATED STORIES

Share it