World

ബിഎംഡബ്യൂ 10 ലക്ഷത്തിലേറെ കാറുകള്‍ കൂടി തിരിച്ചുവിളിക്കും

ബെര്‍ലിന്‍: പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ ലോകത്തുടനീളം 10 ലക്ഷത്തിലേറെ കാറുകള്‍ കൂടി തിരിച്ചുവളിക്കുന്നു. എന്‍ജിനീല്‍ തീപ്പിടിത്തത്തിന് കാരണമായേക്കാവുന്ന നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയത്.
ഡീസല്‍ എന്‍ജിനിലെ എക്‌സോസ്റ്റ് സംവിധാനത്തിലാണു തീപ്പിടിത്തത്തിന് കാരണമായേക്കാവുന്ന പിഴവ് കണ്ടെത്തിയത്. എക്‌സോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേറ്റര്‍ കൂളര്‍ എന്ന എന്‍ജിന്‍ ഭാഗത്തിനാണ് അപാകതയുള്ളത്. ഇതുകാരണം ചില ഡീസല്‍ മോഡലുകളില്‍ ഈ ഭാഗത്തുനിന്ന് ഗ്ലൈക്കോള്‍ കൂളിങ് ദ്രാവകം ചോരാന്‍ ഇടയുണ്ട്. ഇത് തീപ്പിടിത്ത ഭീഷണിയാണെന്നും കമ്പനി വ്യക്തമാക്കി.
തങ്ങള്‍ കാര്‍ ഡീലര്‍മാരുമായി ബന്ധപ്പെട്ടു വരികയാണെന്നും അപകാതകളുള്ള മോഡലുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ വൈകാതെ ബന്ധപ്പെട്ട് വിവരം അറിയിക്കുമെന്നും കമ്പനി അറിയിച്ചു. 16 ലക്ഷത്തോളം കാറുകളുടെ എക്‌സോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേറ്റര്‍ കൂളര്‍ പരിശോധിക്കാനാണ് തീരുമാനം.
ഈ പ്രശ്‌നം കാരണം ദക്ഷിണകൊറിയയില്‍ 30 ഓളം ബിഎംഡബ്ല്യൂ കാറുകള്‍ കത്തിനശിച്ചത് കമ്പനിക്ക് തിരിച്ചടിയായിരുന്നു. യൂറോപ്പിലും ഏഷ്യയിലെ വിവിധ രാജ്യങ്ങളിലുമായി 4.8 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുമെന്ന് ആഗസ്തില്‍ കമ്പനി അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it