kasaragod local

ബാവിക്കര മഖാം ഉറൂസ് ഇന്ന് തുടങ്ങും

ബോവിക്കാനം: ബാവിക്കര മഖാം ഉറൂസും മതപ്രഭാഷണവും ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് ജമാഅത്ത് പ്രസിഡന്റ് ബി എ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി ഒമ്പതിന് ഖാസി ത്വാഖ അഹമദ് മൗലവി ഉദ്ഘാടനം ചെയ്യും. ടി കെ എം ബഷീര്‍ ഫൈസി അധ്യക്ഷത വഹിക്കും. കെ എസ് ആറ്റക്കോയ തങ്ങള്‍ മാവൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ടി കെ അബൂബക്കര്‍ മുസ്‌ല്യാര്‍ വെളിമുക്ക് മുഖ്യപ്രഭാഷണം നടത്തും. വിവിധ ദിസങ്ങളില്‍ സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍, സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി പ്രഭാഷണം നടത്തും. 27ന് രാത്രി സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് കുഞ്ഞി കൊല്ലം പ്രഭാഷണം നടത്തും. 28ന് വൈകിട്ട് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

Next Story

RELATED STORIES

Share it