Kasaragod

ബാവിക്കര ക്രോസ് ബാര്‍ കം ബ്രിഡ്ജ്; വിജിലന്‍സ് ചീഫ് എന്‍ജിനീയര്‍ പരിശോധിച്ചു

ചെര്‍ക്കള: കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷന് വേണ്ടി ആലൂര്‍ മുനമ്പില്‍ നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ഇഴങ്ങുനീങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ചീഫ് എന്‍ജിനീയര്‍ പരിശോധന നടത്തി. ഇന്നലെ രാവിലെയാണ് വിജിലന്‍സ് ചീഫ് എന്‍ജിനീയര്‍ പ്രതാപ് രാജ് കാസര്‍കോട്ടെത്തി അന്വേഷണം തുടങ്ങിയത്. കാസര്‍കോട് ബീച്ച് റോഡ്, പെരിയ ആയംകടവ് റോഡ് എന്നിവയുടെ നിര്‍മാണത്തിലും അപാകത നടന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലും പരിശോധന നടത്തും. വിജിലിന്‍സ് സി.ഐമാരായ ഡോ. വി ബാലകൃഷ്ണന്‍, പി ബാലകൃഷ്ണന്‍ നായര്‍ എന്നിവരും ഒപ്പമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം ആരംഭിച്ച ബാവിക്കര ക്രോസ് ബാര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയായില്ല. പല ഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ അണക്കെട്ട് നിര്‍മാണത്തിന്റെ പേരില്‍ അനുവദിച്ചതല്ലാതെ കാസര്‍കോട്ടെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ചീഫ് എന്‍ജിനിയറെ സ്ഥലത്തെത്തിച്ച് അണക്കെട്ട് നിര്‍മാണത്തെ കുറിച്ചുള്ള സാങ്കേതികത്വത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചത്. പെരിയ ബസാര്‍ ആയംകടവ് റോഡ് ഒന്നര കോടി രൂപ കേന്ദ്ര സഹായത്തോടെയാണ് വീതി കൂട്ടി ടാര്‍ ചെയ്തത്. റോഡ് പല സ്ഥലത്തും തകര്‍ന്നുതുടങ്ങിയതോടെ വിജിലന്‍സിന് പരാതി ലഭിക്കുകയായിരുന്നു. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കാസര്‍കോട് ബീച്ച് റോഡും ചീഫ് എന്‍ജിനിയറുടെ സാന്നിധ്യത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. നിര്‍മാണം നടക്കുന്ന ബാവിക്കര തടയണയിലും പെരിയ ആയംകടവ് റോഡ് നിര്‍മാണത്തിലും ക്രമക്കേട് നടന്നതായി വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടത്തെി. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി.ഐ ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. ഹദീസ് സെമിനാര്‍ 13ന്കാസര്‍കോട്: ഐ.എസ്.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹദീസ് സെമിനാര്‍ 13ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അബ്ദുല്‍ മാലിക് സലഫി മൊറയൂര്‍, ശുറൈഹ് സലഫി, ഫദ്‌ലുല്‍ ഹഖ് ഉമരി, റാഫി മദനി ചേമ്പ്ര, കെ ടി സിറാജ് പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it