ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് എല്‍ക്ലാസികോ ഏപ്രില്‍ രണ്ടിന്

മാഡ്രിഡ്: ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള സ്പാനിഷ് ലീഗിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ടിനു ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ കാംപ്‌നൂവിലാണ് മല്‍സരം. ഇരുടീമും തമ്മിലുള്ള ലീഗിലെ രണ്ടാം എല്‍ക്ലാസിക്കോയാണിത്.
നേരത്തേ നവംബറില്‍ നടന്ന മല്‍സരത്തില്‍ ബാഴ്‌സ റയലിനെ അവരുടെ ഗ്രൗണ്ടില്‍ 4-0നു തകര്‍ത്തിരുന്നു. ലൂയിസ് സുവാ റസ് ഇരട്ടഗോളോടെ കസറിയപ്പോള്‍ നെയ്മറും ഇനിയേസ്റ്റ യും ഓരോ ഗോള്‍ വീതം നേടി.
Next Story

RELATED STORIES

Share it