Flash News

ബാഴ്‌സയ്ക്ക് മൂന്ന് ഗോള്‍ ജയം



ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ വിജയ കുതിപ്പ് തുടരുന്നു. ലാസ് പല്‍മാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ മുട്ടുകുത്തിച്ചത്. കാറ്റലോണിയയില്‍ ഹിതപരിശോധന പോലിസ് അടിച്ചമര്‍ത്തിയതില്‍ ബാഴ്‌സലോണ ആരാധകര്‍ പ്രതിഷേധിച്ചപ്പോള്‍ ആളൊഴിഞ്ഞ ഗാലറിയിലാണ് ബാഴ്‌സലോണ ലാസ് പല്‍മാസ് മല്‍സരം നടന്നത്. ഗോളൊഴിഞ്ഞ് നിന്ന ഒന്നാം പകുതിക്ക് ശേഷം 49ാം മിനിറ്റില്‍ ബസ്‌കറ്റ്‌സാണ് ബാഴ്‌സലോണയ്ക്കായി അക്കൗണ്ട് തുറന്നത്. 70, 77 മിനിറ്റുകളില്‍ ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ടെത്തിയതോടെ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം ബാഴ്‌സയ്‌ക്കൊപ്പം നിന്നു. ജയത്തോടെ 21 പോയിന്റുകള്‍ അക്കൗണ്ടിലാക്കി പട്ടികയിലെ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണയുള്ളത്.
Next Story

RELATED STORIES

Share it