ബാഴ്‌സയ്ക്ക് നാണക്കേടിന്റെ ഹാട്രിക്

മാഡ്രിഡ്: യൂറോപ്യന്‍, സ്പാനിഷ് ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് ഇതെന്തു പറ്റി? ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഒരുപോലെ ചിന്തിക്കുന്ന കാര്യമാണിത്. ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേയുള്ള എല്‍ ക്ലാസിക്കോ തോല്‍വിക്കുശേഷം പരാജയമെന്ന ശാപം ബാഴ്‌സയെ വിടാതെ പിന്തുടരുകയാണ്.
സ്പാനിഷ് ലീഗിലെ കഴിഞ്ഞ മല്‍സരത്തി ല്‍ പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്തുള്ള വലന്‍സിയയോട് ബാഴ്‌സ ഞെട്ടിക്കുന്ന തോ ല്‍വിയേറ്റുവാങ്ങി. ഹോംഗ്രൗണ്ടായ കാംപ്‌നൂവില്‍ നടന്ന 33ാം റൗണ്ട് മല്‍സരത്തില്‍ വലന്‍സിയ 2-1നു ബാഴ്‌സയുടെ കഥ കഴിക്കുകയായിരുന്നു. വിവിധ ടൂര്‍ണമെന്റുകളിലായി ബാഴ്‌സയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ബാഴ്‌സയ്ക്ക് ഇതാദ്യമായാണ് നാണക്കേടിന്റെ ഹാട്രിക് തികയ്‌ക്കേണ്ടിവന്നത്.
ഈ പരാജയത്തോടെ സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ കിരീടപ്രതീക്ഷകള്‍ക്കും തിരി ച്ചടി നേരിട്ടു. ഒരു ഘട്ടത്തില്‍ ഒറ്റയ്ക്ക് കിരീടത്തിലേക്ക് കുതിച്ച ബാഴ്‌സ ഇപ്പോള്‍ എതിരാളികളില്‍ നിന്ന് ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. ലീഗില്‍ ഇനി അഞ്ചു റൗണ്ടുകള്‍ മാത്രം ശേഷിക്കെ 76 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. ഇതേ പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് ബാഴ്‌സയ്‌ക്കൊപ്പമുണ്ട്. ബാഴ്‌സയുടെ മുഖ്യ എതിരാളികളായ റയലാണ് ഒരു പോയിന്റ് മാ ത്രം പിറകിലായി മൂന്നാംസ്ഥാനത്ത്.
ക്യാപ്റ്റനും സൂപ്പര്‍ താരവു മായ ലയണല്‍ മെസ്സി കരിയറിലെ 500ാം ഗോള്‍ തികച്ചുവെന്നത് മാത്രമാണ് വലന്‍സിയക്കെതിരേ ബാഴ്‌സയ്ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന ഏക ഘടകം. 63ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍.
എന്നാല്‍ ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ ബാഴ്‌സയുടെ വലയിലെത്തിച്ച് വലന്‍സിയ പിടിമുറുക്കിയിരുന്നു. 26ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചിലൂടെ സെല്‍ഫ് ഗോളിന്റെ രൂപത്തിലാണ് വലന്‍സിയയുടെ ആദ്യ ഗോള്‍ പിറന്നത്. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ സാന്റി മിന വലന്‍സിയയുടെ ലീഡുയര്‍ത്തി.
തോറ്റെങ്കിലും മികച്ച പ്രകടനമാണ് ബാഴ്‌സ കാഴ്ചവച്ചത്. ഗോള്‍ നേടാനുള്ള നിരവധി സുവര്‍ണാവസരങ്ങള്‍ മെസ്സി-ലൂയിസ് സുവാറസ്- നെയ്മര്‍ സൂപ്പര്‍ ത്രയം പാഴാക്കിയതാണ് ബാഴ്‌സയുടെ തോല്‍വിക്കു വഴിവച്ചത്. ഗോള്‍കീപ്പര്‍ ഡീഗോ ആല്‍വസിന്റെ തകര്‍പ്പന്‍ സേവുകള്‍ വലന്‍സിയയെ രക്ഷിക്കുകയായിരുന്നു.
തുടര്‍ച്ചയായി രണ്ടാം സീസണിലും ട്രിപ്പിള്‍ കിരീടമെന്ന സ്വപ്‌നത്തിന് കുതിച്ച ബാഴ്‌സയ്ക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് തുടര്‍ച്ചയായി ആഘാതങ്ങളേറ്റത്. ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റ് സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ ബാഴ്‌സയുടെ ട്രിപ്പിള്‍ മോ ഹം രണ്ടു ട്രോഫികളിലൊതുങ്ങി. ഇപ്പോള്‍ സ്പാനിഷ് ലീഗിലും പരാജയമേറ്റതോടെ കിങ്‌സ് കപ്പ് വിജയം കൊണ്ടു മാ ത്രം ആശ്വസിക്കേണ്ടിവരുമെന്ന ഭീതിയിലാണ് ബാഴ്‌സ. ഒരു ഘട്ടത്തില്‍ ലീഗില്‍ ബാഴ്‌സയ്ക്ക് ഒമ്പതു പോയിന്റിന്റെ ലീഡ് ബാഴ്‌സയ്ക്കുണ്ടായിരുന്നു.
എല്‍ ക്ലാസിക്കോയില്‍ റയലിനോടേറ്റ 1-2ന്റെ തോല്‍വിയോടെയായിരുന്നു ബാഴ്‌സയു ടെ പതനം തുടങ്ങിയത്. പിന്നീട് നടന്ന ചാംപ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ അത്‌ലറ്റികോയ്‌ക്കെതിരേ 2-1ന്റെ നേരിയ വിജയം നേടാന്‍ ബാഴ്‌സയ്ക്കു കഴിഞ്ഞു. എന്നാല്‍ ലീഗില്‍ റയല്‍ സോസിഡാഡിനോട് 0-1ന്റെ അപ്രതീക്ഷിത പരാജയമേറ്റുവാങ്ങിയ ബാഴ്‌സ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ ക്വാര്‍ട്ടറില്‍ 0-2നും അത്‌ലറ്റികോയ്ക്ക് മുന്നില്‍ തലകുനിച്ചു.
മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് 3-0ന് ഗ്രനാഡയെയും റയോ വല്ലെക്കാനോ 2-1ന് വിയ്യാറയലിനെയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it