Editorial

ബാല്യവിവാഹം

വിവാഹപ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ചു കേരളത്തില്‍ വലിയൊരു വിവാദം നടന്നിട്ട് അധിക കാലമായിട്ടില്ല. വിവാദത്തില്‍ പ്രതിക്കൂട്ടിലകപ്പെട്ടത് ഇസ്‌ലാമിക ശരീഅത്തായിരുന്നു. കൊച്ചുകുട്ടികളെ മുതുമുത്തച്ഛന്‍മാര്‍ക്ക് കെട്ടിച്ചുകൊടുക്കാന്‍ ഇസ്‌ലാംമതം അനുവാദം നല്‍കുന്നു എന്ന ദിശയിലായിരുന്നു ചര്‍ച്ചകളുടെ പോക്ക്.എന്നാല്‍, ചൈല്‍ഡ് റൈറ്റ്‌സ് ആന്റ് യു എന്ന സംഘടന പുറത്തുവിട്ട കണക്കുവച്ചു നോക്കിയാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ മാത്രമല്ല ഈ വിഷയത്തില്‍ കുറ്റക്കാര്‍. ലോകത്ത് ബാല്യവിവാഹ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ 15 കൊല്ലം കൊണ്ട് ബാല്യവിവാഹങ്ങള്‍ 11 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. എന്നു മാത്രമല്ല, മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിലല്ല ബാല്യവിവാഹം കൂടുതലും. രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബാല്യവിവാഹം ധാരാളമായി നടക്കുന്നു. 15 വയസ്സില്‍ കുറഞ്ഞ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം മുസ്‌ലിം സമൂഹത്തില്‍ കുറവാണുതാനും. ബാല്യവിവാഹത്തിനു പ്രധാനമായും കാരണമായി ഭവിക്കുന്നതു മത-സാമൂഹിക കാരണങ്ങളാണ്. ഇന്ത്യയിലെ ഗോത്രാചാരങ്ങളില്‍ അത്തരം സാമൂഹിക സങ്കല്‍പങ്ങള്‍ക്ക് വേരോട്ടമുണ്ട്. അതാവാം ബാല്യവിവാഹം കുറയാതിരിക്കുന്നതിനു പ്രധാനകാരണം.
Next Story

RELATED STORIES

Share it