Pathanamthitta local

ബാല്യകാലത്ത് വാല്‍സല്യം ലഭിക്കുക കുട്ടികളുടെ അവകാശം: മന്ത്രി മാത്യു ടി തോമസ്

പത്തനംതിട്ട: ബാല്യകാലത്ത് വാത്സല്യം ലഭിക്കുക കുട്ടികളുടെ അവകാശമാണെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. പത്തനംതിട്ടയില്‍ ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിയ സാമൂഹ്യ സാഹചര്യത്തില്‍ കുടുംബ ബന്ധങ്ങളില്‍ ശൈഥില്യങ്ങളുണ്ടായിട്ടുണ്ട്. ഇത് കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണ്. വാത്സല്യം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ നിയമ നിര്‍മാണം കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നവയല്ല. ബാല്യ കൗമാരങ്ങളില്‍ ഉണ്ടാകുന്ന തിക്താനുഭവങ്ങള്‍ പലപ്പോഴും കുട്ടികളെ തെറ്റായ ശീലങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം കുട്ടികള്‍ക്ക് കൈത്താങ്ങാകുവാന്‍ സര്‍ക്കാരിനും സന്നദ്ധ സംഘടനകള്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയും. ചില കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട്  ചെയ്യുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സ്വയം നിയന്ത്രണം പാലിക്കുവാനും കഴിയണം. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങ ള്‍ ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണ്. ബാലാവകാശ സംരക്ഷണത്തിലും കുട്ടികളുടെ  പുരോഗതിക്കുന്നതകുന്ന പദ്ധതികളുടെ നടത്തിപ്പിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. വീണ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ മുഖ്യപ്രഭാഷണം നടത്തി. റാന്നിയിലെ പട്ടികവര്‍ഗ കോളനിയില്‍ അടുത്തിടെ സര്‍ക്കാര്‍ ആംബുലന്‍സ് കിട്ടാത്തതുമൂലം ഒരു സ്ത്രീ വീട്ടില്‍ ഒരു കുട്ടിക്ക് ജന്മം നല്‍കേണ്ട സ്ഥിതിയെ കുറിച്ച് കലക്ടര്‍ ഓര്‍മപ്പെടുത്തി. സ്വകാര്യ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിയാല്‍ ഇതിനുള്ള തുക പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുമെന്ന അറിവില്ലായ്മയാണ് ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചത്. ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താത്ത പട്ടികവര്‍ഗ പ്രൊമോട്ടറെ മാറ്റിയിട്ടുള്ളതായും കലക്ടര്‍ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ സ്വാഗതം ആശംസിച്ചു. ബാലാവകാശ സംരക്ഷണം മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍  പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ ഒ അബീന്‍ സംസാരിച്ചു. തുടര്‍ന്ന് പ്രസ് ക്ലബ്ബില്‍ കുട്ടികളുടെ അവകാശ സംരക്ഷണം ബാലനീതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ നടത്തി. സെമിനാറില്‍ മംഗളം ബ്യൂറോ ചീഫ് സജിത് പരമേശ്വരന്‍ മോഡറേറ്ററായിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ ഒ അബീന്‍ വിഷയാവതരണം നടത്തി.
Next Story

RELATED STORIES

Share it