kozhikode local

ബാലുശ്ശേരി, കൊയിലാണ്ടി, സിറ്റി ഉപജില്ലകള്‍ക്ക് കിരീടം

കൊയിലാണ്ടി: അഞ്ചു ദിനങ്ങളിലായി കൊയിലാണ്ടിയെ കലയില്‍ ആറാടിച്ച കലാകേളിക്ക് തിരശ്ലീല വീണു. യു പി വിഭാഗത്തില്‍ ബാലുശ്ശേരി ഉപജില്ലയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ലയും കലാകിരീടം ചൂടി. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കനന്‍ഡറി വിഭാഗങ്ങളില്‍ യഥാക്രമം സെന്റ് ആന്റണീസ് ജി എച്ച് എസ്, മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സില്‍വര്‍ഹില്‍സ് എച്ച് എസ് എസ് എന്നിവ സ്‌കൂള്‍ തലത്തില്‍ ഒന്നാമതെത്തി. യു പി വിഭാഗത്തില്‍ 147 പോയിന്റോടെയാണ് ബാലുശ്ശേരി ഉപജില്ല ഒന്നാമതെത്തിയത്.
141 പോയിന്റ് നേടിയ പേരാമ്പ്ര രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കൊയിലാണ്ടി ഉപജില്ല 139 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 318 പോയിന്റ് നേടി കിരീടം നേടിയ കൊയിലാണ്ടി ഉപജില്ലയ്ക്ക് തൊട്ടുപിറകില്‍ 351 പോയിന്റുകളോടെ സിറ്റി ഉപജില്ല രണ്ടാമതെത്തി. 317 പോയിന്റ് നേടി ചേവായൂര്‍ മൂന്നാം സ്ഥാനത്തിന് അവകാശികളായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 385 പോയിന്റോടെ കോഴിക്കോട് സിറ്റി ഉപജില്ല ഒന്നാമതെത്തിയപ്പോള്‍ 381 പോയിന്റോടെ ചേവായൂര്‍ ഉപജില്ല രണ്ടാം സ്ഥാനവും, 352 പോയിന്റോടെ കൊയിലാണ്ടി ഉപജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
യു പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 93 പോയിന്റോടെ മേലടി ഉപജില്ല ഒന്നാം സ്ഥാനം നേടി. 88 പോയിന്റോടെ പേരാമ്പ്ര രണ്ടാമതും 87 പോയിന്റോടെ ചോമ്പാല മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി ഉപജില്ല 87 പോയിന്റോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. സിറ്റി 86 പോയിന്റോടെ രണ്ടാം സ്ഥാനവും, പേരാമ്പ്ര 81 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി അറബിക്ക് സാഹിത്യോല്‍സവത്തില്‍ ഫറോക്ക്, വടകര, കുന്നുമ്മല്‍ ഉപജില്ലകള്‍ 61 പോയിന്റ് വീതം നേടി ഒന്നാംസ്ഥാനത്തിന് തുല്യ അവകാശികളായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊടുവള്ളി ഉപജില്ലകള്‍ 91 പോയിന്റോടെ ഒന്നാംസ്ഥാനത്തും 88 പോയിന്റോടെ വടകര രണ്ടാമതും 87 പോയിന്റോടെ തോടന്നൂര്‍ മൂന്നാമതുമെത്തി.
സ്‌കൂളുകളില്‍ യു പി വിഭാഗത്തില്‍ 65 പോയിന്റുകളോടെ സെന്റ് ആന്റണീസ് ജി എച്ച് എസ് ഒന്നാമതായി. 56 പോയിന്റുകള്‍ നേടി സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ് രണ്ടാം സ്ഥാനത്തെത്തി. 48 പോയിന്റുകളോടെ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളാണ് മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 168 പോയിന്റുകള്‍ നേടി മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനത്തും 148 പോയിന്റുകള്‍ നേടി സില്‍വര്‍ഹില്‍സ് എച്ച് എസ് എസ് രണ്ടാം സ്ഥാനത്തും 117 പോയിന്റുകള്‍ നേടി പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സില്‍വര്‍ഹില്‍സ് 234 പോയിന്റുകള്‍നേടി ഒന്നാമതെത്തിയപ്പോള്‍ 148 പോയിന്റുകളോടെ മേമുണ്ട ഹയര്‍സെക്കണ്ടറി രണ്ടാം സ്ഥാനവും, 113 പോയിന്റുകള്‍ നേടി കോക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സംസ്‌കൃതോല്‍സവം യു പി വിഭാഗത്തില്‍ 61 പോയിന്റ്‌നേടി എ യു പി സ്‌കൂള്‍ ചാത്തമംഗലം ഒന്നാം സ്ഥാനത്തിന് അവകാശികളായി. 52 പോയിന്റുകള്‍ നേടി മണ്ണൂര്‍ കൃഷ്ണ എയുപി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 43 പോയിന്റുമായി ജിയുപി സ്‌കൂള്‍ ചെറുവണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 62 പോയിന്റുകളോടെ പുറമേരി കെ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാമതെത്തി. 61 പോയിന്റുകളോടെ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതായി. 55 പോയിന്റുളള്ള പേരാമ്പ്ര എച്ച് എസ് എസ്സിനാണ് മൂന്നാം സ്ഥാനം. അറബിക് സാഹിത്യോല്‍സവം യുപി വിഭാഗത്തില്‍ വാണിമേല്‍ എം യു പി സ്‌കൂള്‍ 33 പോയിന്റ് നേടി ഒന്നാമതും 31 പോയിന്റുകളോടെ നരിക്കുന്ന് യു പി സ്‌കൂള്‍ രണ്ടാമതും 29-പോയിന്റുകള്‍ നേടി എ എം യു പി എസ് മാക്കൂട്ടം മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 60 പോയിന്റുകള്‍ നേടി എം യു എം ബി എച്ച് എസ്, വടകര ഒന്നാമതായി. 46 പോയിന്റുകളോടെ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 46 പോയിന്റുകളോടെ ജെ ഡി ടി ഇസ്ലാംസ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനസമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ കെ സത്യന്‍ അധ്യക്ഷനായിരുന്നു. കലോല്‍സവ സുവനീര്‍ പ്രകാശനം എ കെ ശശീന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഡി ഡി ഇ ഡോ. ഗിരീഷ്‌ചോലയില്‍, കൂമുള്ളി കരുണാകരന്‍, കെ ഷിജു, വി പി ഇബ്രാഹിംകുട്ടി, യു കെ ചന്ദ്രന്‍ എന്നിവര്‍ സം—സാരിച്ചു.
Next Story

RELATED STORIES

Share it