malappuram local

ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോളജ് വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു

വളാഞ്ചേരി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോളജ് വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടത്താണി കുറ്റിപ്പുറത്ത് തൊടി റിജാസ് (19)നെയാണ് വളാഞ്ചേരി സിഐ കെ ജി സുരേഷ് അറസ്റ്റ് ചെയ്തത്. നാട്ടുകാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നെന്ന് പോലിസ് പറഞ്ഞു.
പെണ്‍കുട്ടി സംഭവം രക്ഷിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it