ബാലികയെ പീഡിപ്പിച്ച നൃത്തകലാധ്യാപകന്‍ പിടിയില്‍

മുക്കം: പതിനൊന്ന് വയസുകാരിയായ ശിഷ്യയെ നൃത്തകലാധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. മുക്കത്തെ ഡാന്‍സ് വേള്‍ഡ് നൃത്ത വിദ്യാലയത്തില്‍ നൃത്തം പഠിക്കുന്ന നരിക്കുനി സ്വദേശിയായ ബാലികയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. കേസില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ തറവാടില്‍ ഫൈസലി(39) നെ മുക്കം പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച അറസ്റ്റു ചെയ്ത പ്രതിയെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it